ഉപ്പള: (www.mediavisionnews.in) മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി ശിഹാബിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറിയുമായ ബി.എം മുസ്തഫക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ശിഹാബിനെ പരിക്കുകളോടെ മംഗല്‍പാടി ഗവ. ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഓഫീസിലെത്തിയ മുസ്തഫ മാര്‍ച്ച് മാസത്തിലെ ജനറല്‍ ബോഡി മിനുട്‌സില്‍ ചില തിരുത്തലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയെ സമീപിക്കുകയും ഇത് വിസമ്മതിച്ചപ്പോള്‍ തള്ളിയിടുകയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.