മുബൈ (www.mediavisionnews.in): ഐപിഎല്ലില്‍ നിന്ന് ഡെക്കാന്‍ ചാര്‍ജേഴ്സിനെ അകാരണമായി പുറത്താക്കിയ സംഭവത്തില്‍ ബി.സി.സി.ഐ 4800 കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ ഉത്തരവ്. ബോംബെ ഹൈക്കോടതി നിയോഗിച്ച ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് സി കെ തക്കറാണ് കേസില്‍ ഉത്തരവിട്ടത്. നഷ്ടപരിഹാര തുക ഈ വര്‍ഷം സെപ്തംബറിന് ഉള്ളില്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
2009ല്‍ ഐപിഎല്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്സിനെ 2012ലാണ് ടൂര്‍ണമെന്റില്‍ നിന്ന് ബിസിസിഐ സസ്പെന്‍ഡ് ചെയ്യുന്നത്. ഡെക്കാന്‍ ചാര്‍ജേഴ്സ് ടീം പ്രമോട്ടര്‍മാരുടെ സാമ്പത്തിക പ്രതിസന്ധികളെ ചൂണ്ടിയായിരുന്നു ബി.സി.സി.ഐയുടെ സസ്പെന്‍ഡഷന്‍. ഇതിനു പിന്നാലെ ടീം ഉടമസ്ഥരായ ഡെക്കാന്‍ ക്രോണിക്കിള്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കളിക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഡെക്കന്‍ ചാര്‍ജേഴ്സിന് ഇല്ലെന്നാണ് ബിസിസിഐ കോടതിയില്‍ നിലപാടെടുത്തത്. നാലായിരം കോടി രൂപയോളം ടീമിന്റെ പ്രമോട്ടര്‍മാര്‍ക്ക് ബാങ്കുകളില്‍ ബാധ്യതയുണ്ടെന്നും ബിസിസിഐ വാദിച്ചു.
നേരത്തെ, ഐപിഎല്ലില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കൊച്ചി തസ്‌കേഴ്സിനും നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്സിന് പകരം സണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്ലിലേക്ക് എത്തിയത്.