പ്രതിരോധം ശക്തമാക്കാൻ കാസർകോട്; 8 ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരാഴ്ചയ്ക്കകം

0
137

കോവിഡിനെ പ്രതിരോധിക്കാനൊരുങ്ങി കാസര്‍കോട് ജില്ല. രോഗവ്യാപനം കണക്കിലെടുത്ത് എട്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കാനാണ് പദ്ധതി. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ െകട്ടിടങ്ങളും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി 

ജില്ല ഭരണകൂടം ഏറ്റെടുത്തു.കോവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് കാസര്‍കോട് കച്ചമുറുക്കുന്നതിന്റെ കാഴ്ചകളാണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി ഏറ്റെടുത്ത കെട്ടിടങ്ങള്‍ വിവിധ സംഘടനകളുടെയും, കുടുംബശ്രീയുടേയും നേതൃത്വത്തില്‍ വൃത്തിയാക്കി. കാഞ്ഞങ്ങാട്, പെരിയ എന്നിവിടങ്ങളില്‍ രണ്ട് ഫസ്റ്റ് ലൈന്‍ സെന്ററുകള്‍ വീതമുണ്ടാകും. ഈ കേന്ദ്രങ്ങളിലേയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ല ഭരണകൂടവും, തദ്ദേശഭരസ്ഥാപനങ്ങളും. കട്ടിലും, കിടക്കയും, ബക്കറ്റുമെല്ലാം വേണം.

നാലായിരം രോഗികള്‍ക്ക് വേണ്ട സൗകര്യമാണ് ജില്ലയില്‍ ഒരുക്കുന്നത്. ചട്ടംചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയുടെ നിര്‍മാണ ജോലികളും അവസാനഘട്ടത്തിലാണ്. 640 രോഗികളെ കിടത്തി ചികത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. ഗുരുതരാവസ്ഥയിലുള്ള രോഗികളുട ചികിത്സയ്ക്ക് ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളും ടാറ്റ നിര്‍മിച്ച് നല്‍കുന്ന ഈ ആശുപത്രിയിലുണ്ടാകും. ജില്ലയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെങ്കിലും സമ്പര്‍ക്ക രോഗബാധിരുള്‍പ്പടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here