പ്രതിദിന കേസുകള്‍ 2000 കടന്നാല്‍ അപകടം; കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്ന് കെ.കെ ശൈലജ

0
214

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ധിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

രോഗവ്യാപനത്തിന്‍റെ മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കം കേരളം നടത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്‍റെ കണ്ണി പൊട്ടിക്കാന്‍ ജനങ്ങള്‍ ഉത്സാഹിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കാര്യാങ്ങള്‍ കയ്യില്‍ നില്‍ക്കില്ല.

ക്ലസ്റ്ററുകളില്‍ മാത്രമേ സമ്പൂര്‍ണ ലോക്ഡൌണ്‍ തുടരാനാവൂ. സര്‍ക്കാരിതുവരെ കോവിഡിനെ പറ്റി അവസാന വാക്ക് പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here