പൊലീസിന്റെ ഹെലികോപ്ടർ വീണ്ടും അവയവദാനത്തിന്, രണ്ടാം ദൗത്യത്തിലും ഹൃദയവുമായി പറക്കുന്നത് കൊച്ചിയിലേക്ക്

0
171

തിരുവനന്തപുരം: അവയവദാനത്തിന് വീണ്ടും ഹെലികോപ്ടർ ദൗത്യം. കൊട്ടാരക്കര സ്വദേശിയുടെ ഹൃദയമാണ് പൊലീസിന്റെ വാടക ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ഹെലികോപ്ടർ യാത്ര തിരിക്കുന്നത്. ഇത് രണ്ടാംതവണയാണ് പൊലീസിന്റെ ഹെലികോപ്ടർ അവയവദാനത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു ആദ്യ ദൗത്യം. സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവുമായി അന്നും കൊച്ചിയിലേക്കായിരുന്നു യാത്ര .

കേരള പൊലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുളള തീരുമാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആദ്യം ഹെലികോപ്ടർ സ്വന്തമായി വാങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പവൻഹൻസ് എന്ന കമ്പനിയിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. പ്രതിമാസം 20 മണിക്കൂർ ഉപയോഗിക്കാം. ഇതിന് ചെലവ് പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപയാണ്. നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രകൃതിക്ഷോഭ സമയത്തെ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താണ് ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കായും നൽകും.ഒപ്പം അവയവദാനം പോലുളളവയ്ക്കും ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here