ഉപ്പള: (www.mediavisionnews.in) നവീകരണത്തിന് വേണ്ടി അടച്ചിട്ട മത്സ്യമാര്‍ക്കറ്റില്‍ ഉദ്‌ഘാടനത്തിന് മുമ്പേ തൊഴിലാളികള്‍ കയറി മത്സ്യവില്‍പ്പന ആരംഭിച്ചു.
ഇന്ന് രാവിലെയാണ് ഉപ്പള മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികള്‍ മത്സ്യവില്‍പ്പന ആരംഭിച്ചത്. നവീകരണത്തിനായി ഏതാനും നാളുകളായി മത്സ്യമാര്‍ക്കറ്റിലെ വില്‍പ്പന പുറത്തേക്ക് റോഡരുകിലും മറ്റുമായി മാറ്റിയിരുന്നു.
എന്നാലിപ്പോള്‍ കാലവര്‍ഷം ശക്തമായതോടെയാണ് റോഡരികിലെ വില്‍പ്പന ദുരിതമായതിനെ തുടര്‍ന്ന് നവീകരണം നടക്കുന്ന മാര്‍ക്കറ്റിലേക്ക് തന്നെ വില്‍പ്പന മാറ്റിയത്. അതേസമയം മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വൈദ്യുതീകരണവും, ഓവുചാല്‍ നിര്‍മ്മാണവും പൂര്‍ത്തിയാകാനുണ്ട്. ഇവ രണ്ടും പൂര്‍ത്തീകരിച്ച് തുറന്നു കൊടുക്കാനായിരുന്നു അധികൃതരുടെ തീരുമാനം എന്നാല്‍ അതിനു മുമ്പേ തന്നെ മാര്‍ക്കറ്റില്‍ മത്സ്യതൊഴിലാളികള്‍ കയറി വില്‍പ്പന ആരംഭിക്കുകയായിരുന്നു.