റാഞ്ചി: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തട്ടിക്കൊണ്ട് പോയി തലയ്ക്കടിച്ച് കൊന്നു. ജാർഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബലാത്സംഗം കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് ഒരു സംഘം ആളുകൾ വിനീതിനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയത്.
ഉറങ്ങുകയായിരുന്ന യുവാവിനെ വീട് ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെത്തിച്ച് വടി കൊണ്ട് അടിക്കുകയും സംഘം ചേർന്ന് മർദിക്കുകയും ചെയ്തു. ഇതിനിടെ വലിയ കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു. തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണത്തിനിടയാക്കിയത്.