ക്ഷേത്രത്തിലും കടകളിലും കവര്‍ച്ച; ഉപ്പള സ്വദേശിയുള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍

0
202

കണ്ണൂര്‍: (www.mediavisionnews.in) ക്ഷേത്രത്തിലും കടകളിലും കവര്‍ച്ച നടത്തിയ കേസില്‍ പ്രതികളായ കാസര്‍കോട് ഉപ്പള സ്വദേശിയുള്‍പ്പെടെയുളള മൂന്നംഗസംഘം കണ്ണൂരില്‍ പൊലീസ് പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് ഷരീഫ് (42), ചിറക്കല്‍ സ്വദേശി കെ.പി ജിതേഷ് (44), കാട്ടാമ്പള്ളി സ്വദേശി മനോജ് (41) എന്നിവരെയാണ് ടൗണ്‍ എസ്.ഐ ബി.എസ് ഭാവിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കണ്ണൂര്‍ നഗരത്തിലെ ക്ഷേത്രത്തിലും കടകളിലും കവര്‍ച്ച നടത്തിയ ശേഷം സംഘം മുങ്ങുകയായിരുന്നു. പിള്ളയാര്‍ കോവിലിലെ മേശവലിപ്പില്‍ നിന്ന് 2100 രൂപയും പഴയ ബസ് സ്റ്റാന്റിലെ ഗോള്‍ഡന്‍ ഫൂട്ട്‌വേറില്‍ നിന്ന് 5,200 രൂപയും ബാഗ്, ഷൂ, ബെല്‍ട്ട് എന്നിവയും പഴയ ബസ് സ്റ്റാന്റിലെ കോട്ടന്‍ ഷോപ്പില്‍ നിന്ന് 1500 രൂപയും വസ്ത്രങ്ങളുമാണ് കവര്‍ന്നത്. കേസില്‍ ഇനി രണ്ടുപ്രതികള്‍ പിടിയിലാകാനുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here