കോവിഡ് ഭേദമായി തിരിച്ചത്തിയ സഹോദരിയെ പാട്ടുപാടി സ്വീകരിച്ച് അനുജത്തി – വിഡിയോ

0
379

ന്യൂ‍ഡൽഹി∙ കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന സഹോദരിയുടെ തിരിച്ചുവരവ് ആഘോഷമാക്കി അനുജത്തി. കോവിഡ് ചികിൽസയ്ക്കുശേഷം മടങ്ങിയെത്തിയ സഹോദരിയെ നൃത്തം ചെയ്തു സ്വീകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഐപിഎസ് ഓഫിസർ ദീപാൻഷു കബ്രയാണു വിഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്.

രണ്ടു മിനിട്ട് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിൽ ഒരു യുവതി വീടിനു വെളിയിൽ നിൽക്കുന്നതാണു തുടക്കത്തിൽ കാണിക്കുന്നത്. വീട്ടിലേക്കുള്ള വഴിയിലേക്കു തിരിയുന്ന സഹോദരിയെ കാണുമ്പോൾ തന്നെ യുവതി പാട്ട് പ്ലേ ചെയ്ത് ഡാൻസ് ചെയ്യുകയായിരുന്നു.

സഹോദരിമാരുടെ യുഗ്മഗാനം ഇഷ്ടപ്പെട്ടുവെന്നു കുറിച്ചാണ്  വിഡിയോ ഷെയർ ചെയ്തത്. സൗഹാർദവും സ്നേഹവും പ്രസരിപ്പും നിറഞ്ഞുനിൽക്കുന്ന കുടുംബത്തിലെ സന്തോഷത്തെ ഇല്ലാതാക്കാൻ ഒരു പകർച്ചവ്യാധിക്കും സാധിക്കില്ലെന്ന് കബ്ര ട്വിറ്ററിൽ കുറിക്കുന്നു.

ഞായറാഴ്ച വിഡിയോ ട്വിറ്ററിൽ പോസ്റ്റു ചെയ്തതിനു പിന്നാലെ 20,000 പേരാണ് ഇതു കണ്ടത്. നൂറിലധികം റീട്വീറ്റും കമന്റും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here