കോവിഡ് ബാധിച്ച് മംഗളൂരുവിൽ എട്ടുപേർ മരിച്ചു

0
247

മംഗളൂരു: (www.mediavisionnews.in) ദക്ഷിണ കന്നഡ ജില്ലയിൽ ശനിയാഴ്ച കോവിഡ് ബാധിച്ച് എട്ടുപേർ കൂടി മരിച്ചു. ഇതോടെ ജില്ലയിലെ മൊത്തം കോവിഡ് മരണം 113 ആയി. ഉറവിടം അറിയാത്ത 131 പേരടക്കം മൊത്തം 218 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇന്നലെ മരിച്ച ആറ് പുരുഷൻമാരും രണ്ടു സ്ത്രീകളും മംഗളൂരുവിലുള്ളവരാണ്.

ശനിയാഴ്ച ജില്ലയിൽ രോഗം സ്ഥിരീകരിച്ച 218 പേരിൽ 42 പേരുടെ ഉറവിടത്തെക്കുറിച്ച് അധികൃതർ പ്രതികരിച്ചില്ല. ബാക്കിയുള്ള 176 പേരിൽ 131 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതിൽ 46 പേർ പനിയും 15 പേർ ശ്വാസതടസ്സവും ബാധിച്ച് ആസ്പത്രിയിൽ എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 70 പേരുടെ രോഗത്തിന്റെ ഉറവിടം അന്വേഷിച്ചുവരികയാണ്. 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയിൽ മൊത്തം രോഗബാധിതരുടെ എണ്ണം 4612 ആയി. ഇതിൽ 2370 പേർ നിലവിൽ ചികിത്സയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here