കോവിഡ്: ഒറ്റദിനം 5000 കടന്ന്​ കർണാടക; 97 മരണം

0
250

ബംഗളൂരു: കോവിഡ്​ ബാധിതരുടെ പ്രതിദിന എണ്ണം കർണാടകയിൽ​ 5000 കടന്നു​. 5030 പേർക്കാണ്​  വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചത്​. സംസ്​ഥാനത്ത്​ ആദ്യമായാണ്​ ഒറ്റദിനം കോവിഡ്​ കേസുകളു​െട എണ്ണം 5000 കടക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരായവരുടെ എണ്ണം 80,863 ആയി.  

ബംഗളൂരുവിലെ 48 പേരടക്കം സംസ്​ഥാനത്ത്​ 97 പേർ കൂടി വ്യാഴാഴ്ച മരിച്ചു. ദക്ഷിണ കന്നട, ഉഡുപ്പി, മൈസൂരു, കലബുറഗി, ധാർവാഡ്​, റായ്​ച്ചൂർ, ബെളഗാവി ജില്ലകളിലും കേസുകൾ വർധിച്ചു. മൈസൂരുവിൽ എട്ടും ദക്ഷിണ കന്നടയിൽ ഏഴും പേർ ഇന്ന് മരണത്തിന്​ കീഴടങ്ങി. 

2071 പേരാണ്​ വ്യാഴാഴ്​ച സംസ്​ഥാനത്ത്​ രോഗമുക്തി നേടിയത്​. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന 640 പേരടക്കം 49,931 പേർ ചികിത്സയിൽ കഴിയുന്നുണ്ട്​. 1.3 ലക്ഷം പേരാണ്​ നിരീക്ഷണത്തിലുള്ളത്​. 

ബംഗളൂരുവിൽ 2207 പേർക്ക്​ പുതുതായി രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 39,200 ആയി. 1038 പേർ കൂടി രോഗമുക്തി നേടി. 29,090 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ബംഗളൂരു നഗരത്തിൽ 48 പേർകൂടി മരിച്ചതോടെ ആകെ മരണം 783 ആയി. 361 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിലുള്ളത്​. 

ബംഗളൂരുവിൽ മൂന്നും മൈസൂരുവിൽ രണ്ടും പേർ വീടുകളിലാണ്​ മരിച്ചത്. മരണശേഷം ശേഖരിച്ച സാമ്പിളി​​െൻറ പരിശോധനാഫലം പോസിറ്റീവായി. ബംഗളൂരുവിൽ ഇത്തരം കേസുകൾ വർധിക്കുന്നത്​ ആശങ്കക്കിടയാക്കുന്നുണ്ട്​. 

LEAVE A REPLY

Please enter your comment!
Please enter your name here