കേരളത്തില്‍ ഞായറാഴ്ചവരെ കൊവിഡ് മൂലം മരിച്ചത് 61 പേര്‍; കൂടുതല്‍ പേര്‍ തിരുവനന്തപുരത്ത്; കണക്കുകള്‍ ഇങ്ങനെ

0
191

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഞായറാഴ്ച വരെ മരിച്ചത് 61 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്.

40 പുരുഷന്മാരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 21 പേര്‍ സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 11 പേരാണ് ജില്ലയില്‍ കൊവിഡ് മൂലം മരിച്ചത്.

തിരുവനന്തപുരത്ത് 11. കൊല്ലത്ത് 4 പത്തനംതിട്ടയില്‍ 1 ആലപ്പുഴ 4 ഇടുക്കി 2 എറണാകുളം 7 ത-ൃശൂര്‍ 7 പാലക്കാട് 1 മലപ്പുറം 6 കോഴിക്കോട് 6 വയനാട് 1 കണ്ണൂര്‍ 7 കാസര്‍കോട് 4. എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

മരിച്ചവരില്‍ 20 പേര്‍ അറുപതിനും 70 തിനും ഇടയില്‍ പ്രായമുള്ളവരാണ്. 18 പേര്‍ 70-80 , 80 വയസിന് മുകളില്‍ മൂന്ന് പേര്‍, 9 പേര്‍ 50-60 പ്രായം, 10 വയസിന് താഴെ ഒരുമരണം. മരിച്ചവരില്‍ 39 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, 22 പേര്‍ പുറമെ നിന്നും വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തിന് സംസ്ഥാനം നിരവധി മാത്യകകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോണ്‍ട്രാക്റ്റ് ട്രേസിംഗ്, ഗാര്‍ഹിക സംമ്പര്‍ക്ക വിലക്ക്, സമ്പര്‍ക്ക വിലക്ക് തുടങ്ങിയ നടപടികള്‍. ഇത് മറ്റ് സംസ്ഥാനങ്ങള്‍ പിന്തുടരുന്നുണ്ട്. കൊവിഡ് ആശുപത്രികളില്‍ എസിയു, വെന്റിലേറ്റര്‍ സംവിധാനം ഒരുക്കി ആധുനിക ചികിത്സയാണ് നല്‍കുന്നത്. അത് കൊണ്ടാണ് മരണ നിരക്ക് കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് 702 പേര്‍ക്ക് ആണ് കൊവിഡ് സ്ഥിരീകരിച്ചുത് അതേസമയം 745 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം.

LEAVE A REPLY

Please enter your comment!
Please enter your name here