കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ജില്ലയിലെ നാലിടങ്ങളിലുള്ള ജനങ്ങൾ റൂം ക്വാറന്‍റീനില്‍ പോകണമെന്ന് ജില്ലാ കളക്ടർ. ജൂലൈ അഞ്ചിനോ അതിന് ശേഷമോ കാസര്‍കോട് മാര്‍ക്കറ്റില്‍ പോയവര്‍, ചെങ്കളയില്‍ അപകടത്തില്‍ മരിച്ച വ്യക്തിയുടെ വീട് ജൂലൈ മൂന്നിനോ അതിന് ശേഷമോ സന്ദര്‍ശിച്ചവര്‍, ജൂലൈ ആറിനോ അതിന് ശേഷമോ കുമ്പള മാര്‍ക്കറ്റില്‍ പോയവര്‍, ജൂലൈ 12നോ അതിന് ശേഷമോ മഞ്ചേശ്വരം പഞ്ചായത്തില്‍ 11,13,14 വാര്‍ഡുകളില്‍ ഫുട്‌ബോള്‍ കളികളില്‍ ഏര്‍പ്പെട്ടവരും ഈ നാല് പ്രദേശങ്ങളിലുള്ളവരും റൂം ക്വാറന്‍റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം.
പതിനാല് ദിവസത്തെ റൂം ക്വാറന്‍റീനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇവര്‍ യാതൊരു കാരണവശാലും കുടുംബത്തിലുള്ളവരുമായോ പൊതുജനങ്ങളുമായോ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നാണ് നിര്‍ദ്ദേശം.