കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നവരും നാല് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കം
മംഗല്‍പാടി പഞ്ചായത്തിലെ 30 വയസുകാരി, 46,30, 36 വയസുള്ള പുരുഷന്മാര്‍, 14, മൂന്ന്, 40 ദിവസം പ്രായമുള്ള കുട്ടികള്‍,
മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസുകാരന്‍
മധുര്‍ പഞ്ചായത്തിലെ 21 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 46 കാരി
പനത്തടി പഞ്ചായത്തിലെ 65 കാരന്‍
ഇതര സംസ്ഥാനം
കുമ്പള പഞ്ചായത്തിലെ 26,55 വയസ്സുളള പുരുഷന്‍ന്മാര്‍( ഇരുവരും മംഗലാപുരത്തു നിന്നും ഒരുമിച്ച് കാറില്‍ വന്നവര്‍ )
കളളാര്‍ പഞ്ചായത്തിലെ 27 കാരന്‍(ബംഗളൂരുവില്‍ നിന്നും കാറില്‍ വന്നു)
വിദേശം
ജൂണ്‍ 27 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചെങ്കള പഞ്ചായത്തിലെ 30 കാരി, ജൂണ്‍ 22 ന് അജ്മാനില്‍ നിന്ന് വന്ന പളളിക്കര പഞ്ചായത്തിലെ 20 കാരന്‍ , ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 27 കാരന്‍,ജൂണ്‍ 10 ന് കുവൈത്തില്‍ നിന്ന് വന്ന മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേര്‍
വീടുകളില്‍ 5432 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 814 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6246 പേരാണ്. പുതിയതായി 391 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 523 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1568 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
23 പേര്‍ക്ക് കോവിഡ് നെഗറ്റീവ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂണ്‍ 30 ന് പോസിറ്റീവായ ബദിയഡുക്ക പഞ്ചായത്തിലെ 40 കാരന്‍, ജൂലൈ നാലിന് പോസിറ്റീവായ മംഗല്‍പാടി പഞ്ചായത്തിലെ 40കാരന്‍,ജൂലൈ അഞ്ചിന് പോസിറ്റീവായ മധുര്‍ പഞ്ചായത്തിലെ 40 കാരന്‍ ( ഇല്ലാവരും ഇതര സംസ്ഥാനം),ജൂലൈ നാലിന് പോസിറ്റീവായ മീഞ്ച പഞ്ചായത്തിലെ 26കാരന്‍, ജൂലൈ നാലിന് പോസിറ്റീവായ കുമ്പള പഞ്ചായത്തിലെ 34 കാരന്‍, ജൂലൈ അഞ്ചിന് പോസിറ്റീവായ പള്ളിക്കര പഞ്ചായത്തിലെ 64 കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 23,43വയസുള്ള പുരുഷന്മാര്‍ , കുമ്പള പഞ്ചായത്തിലെ 33 കാരന്‍ (വിദേശത്ത് നിന്നെത്തിയവര്‍), സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച കുമ്പള പഞ്ചായത്തിലെ 24 കാരന്‍, ജൂലൈ ഒന്നിന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 27 കാരന്‍ (വിദേശം)
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍:
ജൂലൈ 3 ന് പോസിറ്റീവായ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 27 കാരന്‍,(വിദേശം), സമ്പര്‍ക്കത്തിലൂടെ ജൂലൈ 5 ന് പോസിറ്റീവായ മഞ്ചേശ്വരം പഞ്ചായത്തിലെ 47,21 വയസുള്ള സ്ത്രീകള്‍,വേര്‍ക്കാടി പഞ്ചായത്തിലെ 21 കാരി, പൈവളിഗെ പഞ്ചായത്തിലെ 26 കാരി, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 47,34 വയസുള്ള പുരുഷന്മാര്‍ (ഇതരസoസ്ഥാനം), എന്‍മകജെ പഞ്ചായത്തിലെ 36കാരി(ഇതരസംസ്ഥാനം)
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 7 ന് പോസിറ്റീവായ മംഗല്‍പാടി പഞ്ചായത്തിലെ 27 കാരന്‍(വിദേശം),മധൂര്‍ പഞ്ചായത്തിലെ 50 കാരന്‍, ദേലംപാടി പഞ്ചായത്തിലെ 28 കാരന്‍, പനത്തടി പഞ്ചായത്തിലെ 30 കാരന്‍ (എല്ലാവരും വിദേശം)
അഞ്ചരക്കണ്ടി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗമുക്തി നേടിയ ആള്‍: ജൂലൈ 5 ന് പോസിറ്റീവായ ചെങ്കള പഞ്ചായത്തിലെ 35 കാരന്‍( വിദേശം).