കാസര്‍കോട് ഒരു കൊവിഡ് മരണം കൂടി;മരിച്ചത് കുമ്പള ആരിക്കാടി സ്വദേശി

0
240

കാസര്‍കോട്: (www.mediavisionnews.in) കാസർകോട് ജില്ലയിൽ വീണ്ടും കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു.
കുമ്പള ആരിക്കാടി പി.കെ നഗറിലെ അബ്ദുൾ റഹ്മാൻ (70) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽവെച്ച് മരണപ്പെട്ടത്.

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇദ്ദേഹത്തെ കാസകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം പോസിറ്റീവ് ആവുകയും ശനിയാഴ്ച്ച ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.
ഭാര്യ: നഫീസ, മക്കൾ: സുഹറ, അഷ്റഫ്, ഹാരിസ്, കുഞ്ഞാമിന.

ഇതോടെ കാസർകോട്ടുമാത്രം കൊവിഡ് മരണം അഞ്ചായി. രോഗ വ്യാപനം അതിരൂക്ഷമായ കാസര്‍കോട്ട് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത് അഞ്ചിടത്ത് നിരോധനാജ്ഞ നിലവിലുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here