ഉപ്പള: (www.mediavisionnews.in) കഞ്ചാവ് ലഹരിയിലായിരുന്ന സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കാര്‍ തകര്‍ത്തു. ഉപ്പള വൈദ്യുതി ഓഫീസിലെ ലൈന്മാനും വളപ്പട്ടണം അഴിക്കോട് സ്വദേശിയുമായ ഷാജിയുടെ ഉപ്പളയിലെ ഫ്ലാറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ 800 കാറാണ് ബുധനാഴ്ച രാവിലെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി ഷാജി ഫ്ലാറ്റിന് താഴെ നിര്ത്തിട്ടതായിരുന്നു കാര്‍. രാവിലെ നോക്കിയപ്പോഴാണ് മുന്‍വശത്തെയും പിറകുവശത്തെയും ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്. ബോണറ്റ് കല്ലുകൊണ്ട് കുത്തി വികൃതമാക്കിയ നിലയിലും കണ്ടെത്തി. അര്‍ദ്ധരാത്രി കഞ്ചാവ് ലഹരിയില്‍ ഒരു കൂട്ടം യുവാക്കള്‍ തമ്മില്‍ ഫ്ലാറ്റിന് സമീപത്ത് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷിക്കുന്നു.