ഉപ്പള ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

0
201

ഉപ്പള: (www.mediavisionnews.in) മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് വേണ്ടിയുള്ള സാമഗ്രികള്‍ കൊണ്ടു പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞ് ഉപ്പള ദേശീയപാതയില്‍ മൂന്ന് മണിക്കൂര്‍ ഗതാഗതം മുടങ്ങി. ലോറി ജീവനക്കാരായ മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ഉപ്പള ഹനഫി പള്ളിക്ക് സമീപം ദേശീയ പാതയിലാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിര്‍ദിശയില്‍ വന്ന ലോറിക്ക് ഇടിക്കാതിരിക്കാന്‍ വേണ്ടി വെട്ടിക്കുന്നതിനിടെയാണ് അപകടം. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും സംഘവും നാട്ടുകാരും ചേര്‍ന്നാണ് ലോറിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here