ഇനി രോഗിയുടെ റൂട്ട്​മാപ്​​ ഇല്ല; പകരം പ്രദേശത്തിന്‍റെ കോവിഡ്​ മാപ്പിങ്​

0
213

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോസിറ്റീവ് ആകുന്നവരുടെ റൂ​ട്ട്​​മാ​പ്​​ തയാറാക്കുന്നത് അവസാനിപ്പിച്ച് ജില്ലാ ഭരണകൂടങ്ങൾ. റൂട്ട് മാപ് കൊണ്ട്​ സ​മൂ​ഹ വ്യാ​പ​ന​ത്തി​ന്​ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാര്യമായ പ്രയോജനമില്ലെന്നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തീരുമാനം.

വ്യ​ക്തി​ക​ളു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​ക്കു​​പ​ക​രം പ്ര​ദേ​ശ​ത്തിന്റെ കോ​വി​ഡ്​ മാ​പ്പി​ങ്​ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച​യു​ടെ സ്വ​ഭാ​വം അടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാകും മാ​പ്​​ ത​യാ​റാ​ക്കു​ക.

ഇ​ത​ര ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​ർ വ​ഴി​യു​ള്ള രോഗപ്പകർച്ച, പ്രാ​ദേ​ശി​ക സ​മ്പ​ർ​ക്കം, ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ൾ എ​ന്നി​ങ്ങ​നെ വി​ശ​ദാം​ശ​ങ്ങ​ള​ട​ക്കം ഇ​തി​ലു​ണ്ടാ​കും.

ഓരോന്നിനും വെവ്വേറെ നി​റം ന​ൽ​കി​യാ​ണ്​ മാ​പ്പി​ങ്. 28 ദി​വ​സ​ത്തി​നി​ടെ ഇ​ത​​ര​നാ​ടു​ക​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​വ​രി​ലെ രോ​ഗ​ബാ​ധി​ത​രെ നീ​ല നി​റം കൊ​ണ്ട്​ അ​ട​യാ​ള​പ്പെ​ടു​ത്തും. ഇ​വ​രി​ൽ നി​ന്നു​ള്ള​വ​യ​ട​ക്കം സ​മ്പ​ർ​ക്ക​പ്പ​ക​ർ​ച്ച​ക്ക്​ മ​ഞ്ഞ​യും ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ​ക്ക്​ ചു​വ​പ്പും നി​റം ന​ൽ​കി അ​ട​യാ​ള​പ്പെ​ടു​ത്തും.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ലെ കോ​വി​ഡ്​ ബാ​ധ​ക്ക്​ പ​ച്ച നി​റ​മാ​ണ്​ ന​ൽ​കു​ന്ന​ത്. രോ​ഗി​യു​ടെ വി​വ​ര​ങ്ങ​ൾ ത​ദ്ദേ​ശ​സ്​​ഥാ​പ​നാ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മാ​പ്പി​ൽ വി​ന്യ​സി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​ത്തി​ന്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി കോ​വി​ഡ്​ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യ​തും ഇ​ത​നു​സ​രി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​തും.

LEAVE A REPLY

Please enter your comment!
Please enter your name here