അയോധ്യ തർക്കഭൂമിയിലെ ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിക്കണമെന്ന് ആവശ്യം; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിംകോടതി

0
198

അയോധ്യയിലെ തർക്കഭൂമിയിൽ നിന്ന് ലഭിച്ച ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്ന രണ്ട് ഹർജികൾ സുപ്രിംകോടതി തള്ളി. ഒരു ലക്ഷം രൂപ വീതം പിഴയിട്ടാണ് സുപ്രിംകോടതി ഹർജികൾ തള്ളിയത്. അന്തിമവിധിയെ അട്ടിമറിക്കാനാണ് ഇത്തരം നീക്കങ്ങളെന്ന് വിമർശിച്ച ജസ്റ്റിസ് അരുൺ മിശ്ര, ഹർജിക്കാർക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും മുന്നറിയിപ്പ് നൽകി.

ശ്രീരാമക്ഷേത്ര നിർമാണത്തിനായി ഭൂമി കുഴിക്കുമ്പോൾ കിട്ടുന്ന പുരാതന അവശിഷ്ടങ്ങളും സൂക്ഷിച്ചുവയ്ക്കണമെന്ന് സതീഷ് സമ്പർക്കർ, ഡോ. അംബേദ്ക്കർ ബോധികുഞ്ജ എന്നിവർ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സംരക്ഷിക്കപ്പെടേണ്ട നിരവധി പുരാവസ്തുക്കൾ പ്രദേശത്തുണ്ടെന്ന് രാമ ജന്മഭൂമി ട്രസ്റ്റും ശരിവച്ചിരുന്നു.

തർക്കഭൂമിയിൽ രാമക്ഷേത്രം പണിയുന്നതിനായി അടുത്ത മാസത്തോടെ തറക്കല്ലിടുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here