അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം

0
193

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളികള്‍ക്ക് ഭാഗ്യദേവതയുടെ കടാക്ഷം. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പില്‍ മലയാളി സംഘത്തിന് 1.5 കോടി ദിര്‍ഹ (30.5 കോടി രൂപ)മാണ് സമ്മാനം ലഭിച്ചത്. ദുബായ് ജെഎല്‍ടിയിലെ നസര്‍ ഗ്രൂപ്പില്‍ അഡ്മിന്‍ ഓഫിസറായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നൗഫല്‍ മായന്‍ കളത്തിലും മറ്റു 19 സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിലാണ് ഭാഗ്യം കൈവന്നത്. സമ്മാനാര്‍ഹരായ 20 അംഗ സംഘത്തില്‍ ഒരു ബംഗ്ലദേശിയുമുണ്ട്. തുക തുല്യമായി വീതിക്കും.

കടങ്ങള്‍ തീര്‍ക്കാനും മക്കളുടെ വിദ്യാഭ്യാസത്തിനുമാണ് ഈ തുക വിനിയോഗിക്കുകയെന്ന് നൗഫല്‍ പറയുന്നു. ഇന്ത്യക്കാരനായ മുഹമ്മദ് ജഹാംഗിറിനാണ് രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു കാര്‍ ലഭിച്ചത്. ഇന്ത്യക്കാരായ അബ്ദുല്‍ സത്താര്‍ കടപ്പുറം ഹസൈനാര്‍, സഞ്ജീവ് ദേവേന്ദ്ര, മുബഷര്‍ അസ്മത്തുള്ള (പാക്കിസ്ഥാന്‍), ജൊആന്‍ നവാറൊ (ഫിലിപ്പീന്‍സ്) എന്നിവര്‍ക്ക് 1 ലക്ഷം ദിര്‍ഹം വീതം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here