അബുദാബി: അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സൗജന്യമായി പങ്കെടുക്കാന്‍ അവസരം ലഭിച്ച ഭാഗ്യവാന്‍മാരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. അബുദാബി ബിഗ് ടിക്കറ്റ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ‘ഗിവ് ബാക്ക്’ കാമ്പയിനിലൂടെ 12 പേര്‍ക്കാണ് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്നത്. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ വിവിധ നറുക്കെടുപ്പുകളിലേക്ക് ടിക്കറ്റുകളെടുത്തവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ബിഗ് ടിക്കറ്റിന്റെ ഈ അപ്രതീക്ഷിത സമ്മാനം.
ഇതുവരെയുള്ള ഏറ്റവും വലിയ സമ്മാന തുകയായ ജൂണിലെ ഒന്നര കോടി ദിര്‍ഹത്തിന്റെ നറുക്കെടുപ്പിനും മറ്റ് നിരവധി സമ്മാനങ്ങള്‍ക്കും ശേഷം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് സംഘാടകര്‍. ജുലൈയിലെ 1.2 കോടി ദിര്‍ഹത്തിന്റെ നറുക്കെടുപ്പിന് ശേഷമുള്ള ആഘോഷമായാണ് 12 ഭാഗ്യവാന്മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി നല്‍കുന്ന കാമ്പയിന് തുടക്കം കുറിച്ചത്. ജൂലൈ 12ന് നടന്ന നറുക്കെടുപ്പിലൂടെ ഈ 12 ഭാഗ്യവാന്‍മാരെ തെരഞ്ഞെടുത്തു.
ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള വിവിധ നറുക്കെടുപ്പുകളില്‍ ഭാഗ്യം പരീക്ഷിക്കാനായി ടിക്കറ്റുകള്‍ എടുത്തവരാണിവര്‍. കോടീശ്വരന്മാരാവാനുള്ള രണ്ട് അവസരങ്ങള്‍ കൂടിയാണ് ഇവര്‍ക്ക് ഇപ്പോള്‍ സൗജന്യമായി ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 12 പേര്‍ക്കും രണ്ട് ടിക്കറ്റുകള്‍ വീതം അയച്ചുകൊടുക്കും. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഇവര്‍ക്ക് ഒരിക്കല്‍ കൂടി ഭാഗ്യം പരീക്ഷിക്കാം.
വിജയികളുടെ പേരുകള്‍, അവര്‍ നേരത്തെ ടിക്കറ്റെടുത്തിരുന്ന സീരീസ്, ടിക്കറ്റ് നമ്പര്‍ എന്നിവ
അതേസമയം ഈ മാസത്തെ ബിഗ് ടിക്കറ്റ് ഓഫറുകള്‍ ഇതോടെ അവസാനിക്കുന്നില്ല. ബിഗ് ടിക്കറ്റ് ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന ‘ലിവിങ് ദ ഡ്രീം’ മത്സരങ്ങളിലൂടെ നിങ്ങളുടെ കഴിവുകളും ഹോബികളും ബിഗ് ടിക്കറ്റുമായി പങ്കുവെയ്ക്കാം. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് ജൂലൈ മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ നടക്കുന്ന എല്ലാ നറുക്കെടുപ്പുകളിലേക്കും ഓരോ ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കും. ഈ മത്സരം ജൂലൈ 13ന് ആരംഭിക്കുകയാണ്.
അപ്രതീക്ഷിതമായി രണ്ട് ടിക്കറ്റുകള്‍ ലഭിച്ച പലരെയും ബിഗ് ടിക്കറ്റ് സംഘാടകര്‍ ബന്ധപ്പെട്ടപ്പോള്‍ സന്തോഷവും അത്ഭുതവും നിറഞ്ഞ പ്രതികരണമായിരുന്നു ലഭിച്ചത്. 2012 മുതല്‍ ടിക്കറ്റുകളെടുക്കുന്നുവെന്നും ഇതുവരെ വിജയിക്കാനായിട്ടില്ലെങ്കിലും ഇപ്പോള്‍ ലഭിച്ച ഈ സൗജന്യ ടിക്കറ്റ് ഒരു നിക്ഷേപമായി കാണുന്നുവെന്നുമാണ് സിറിയക്കാരിയായ നവാര്‍ നജീം പ്രതികരിച്ചത്.
സൗജന്യ ടിക്കറ്റ് ലഭിച്ച മലയാളിയായ അശ്വതി കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ 50,000 ദിര്‍ഹം സമ്മാനം ലഭിച്ചയാളാണ്. രണ്ട് ടിക്കറ്റുകള്‍ കൂടി ലഭിച്ചതോടെ ഇതൊരു ദൈവാനുഗ്രഹമായാണ് അശ്വതി കാണുന്നത്. സമ്മാനം ലഭിച്ചാല്‍ കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ആഗ്രഹമുണ്ടെന്ന് ബഹ്റൈനില്‍ റേഡിയോഗ്രാഫറായി ജോലി ചെയ്യുന്ന ഈ 32കാരി പറയുന്നു.
മറ്റൊരു വിജയായ ജോര്‍ദാന്‍ സ്വദേശി നെദാല്‍ മഹ്‍മൂദ് അഞ്ച് വര്‍ഷമായി ടിക്കറ്റെടുക്കുന്നു. വിജയിച്ചാല്‍ ബിസിനസില്‍ നിക്ഷേപിക്കാനും വീട് വാങ്ങാനും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് കണ്ടെത്തുകയുമൊക്കെയാണ് ഈ 47കാരന്റെ ലക്ഷ്യം. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ടിക്കറ്റെടുകയാണ് മറ്റൊരു വിജയായ തമിഴ്‍നാട്ടുകാരന്‍ തമിള്‍നീത്. കഴിഞ്ഞ വര്‍ഷം മുതല്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലാണ്. സമ്മാനം ലഭിച്ചാല്‍ ആ തുകയുമായി നാട്ടില്‍ പോയി ബന്ധുക്കളോടൊപ്പം കഴിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.