24 മണിക്കൂറിനിടെ 34,884 കോവിഡ് രോ​ഗികൾ, മരണം 671; ഇന്ത്യയിൽ മരണ നിരക്കും കൂടുന്നു

0
396

ഇന്ത്യയിൽ കോവിഡ് വൈറസ് രോ​ഗബാധ ആശങ്ക ഉയർത്തുന്നു. ദിനംപ്രതി രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 34,884 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വർദ്ധനയെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്.

ഇന്ത്യയിലിതുവരെ 1038716 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 358692 പേർ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.

കോവിഡ് മരണനിരക്കും രാജ്യത്ത് ഉയരുകയാണ്. 24 മണിക്കൂറിനിടെ 671കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവഡ് മരണം 26273 ആയി.

രോഗബാധയുടെ തുടക്കത്തിൽ നിന്ന് വ്യത്യസ്തമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം 8308 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here