‌ടി.വി ഇബ്രാഹിം എം.എൽ.എ കോവിഡ് നിരീക്ഷണത്തിൽ

0
206

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം കൊവിഡ് നിരീക്ഷണത്തിൽ. നേരത്തെ നഗരസഭയിലെ രണ്ട് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎൽഎയ്ക്ക് ഇവരുമായ സമ്പർക്കമുണ്ടായതിനാലാണ് ഇബ്രാഹിമിന് ക്വാറന്റീനിൽ പോകേണ്ടിവന്നത്.

അതേസമയം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എസ്‌ഐ അടക്കം 15 പേർ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം പൊന്നാനിയിൽ ഒരു പൊലീസുകാരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇവർ പതിനാല് ദിവസത്തെ ക്വാറന്റീനിൽ ആയിരുന്നു. ഇതിനിടയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടിനാണ് ഇവർ ഡ്യൂട്ടി കഴിഞ്ഞെത്തിയത്. ഇവരുടെ റൂട്ട് മാപ്പ് തയാറാക്കി വരികയാണ്.

ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി ഇന്നുണ്ടായി. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(26)ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞരുന്ന ആളായതിനാൽ കൊവിഡ് പരിശോധന നടത്തും. ഈ മാസം നാലിന് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here