സ്വര്‍ണക്കടത്ത്; യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി

0
236

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം

ജൂലൈ 31 വരെ സമരങ്ങളൊന്നും നടത്തില്ലെന്ന് യു.ഡി.എഫ് അറിയിച്ചു. ജൂലൈ 31 വരെ സമരം വിലക്കി ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ചു സമരം നടന്നാല്‍ ഡി.ജി.പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളാകുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്പോഴും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മറ്റും വിവിധ കേന്ദ്രങ്ങളിലേക്ക് യു.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ആളുകള്‍ പരമാവധി സാമൂഹ്യഅകലം പാലിച്ചും മാസ്‌ക് ധരിച്ചും പൊതുയിടങ്ങളില്‍ ഇറങ്ങണമെന്നും ആള്‍ക്കൂട്ടം പാടില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തിലായിരുന്നു ഈ നിര്‍ദേശങ്ങള്‍ എല്ലാം ലംഘിച്ചുകൊണ്ട് യു.ഡി.എഫിന്റെ സമരപരിപാടികള്‍.

കഴിഞ്ഞ ഒരാഴ്ചയായിലേറെയായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യു.ഡി.എഫ് നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here