സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്ക്; ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി

0
196

ദില്ലി: (www.mediavisionnews.in) യു.എ.ഇ കോണ്‍സുലേറ്റിന്‍റെ നയതന്ത്ര ബാഗ് ഉപയോഗിച്ച് നടത്തിയ സ്വര്‍ണ്ണ കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കും. ഇതിനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നൽകി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു.

അതെ സമയം കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ശബ്ദ വിശദീകരണവുമായി രംഗത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വെളിപ്പെടുത്തി. തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു പ്രധാനി സന്ദീപ് നായര്‍ ഒളിവിലാണ്. സന്ദീപിന് വേണ്ടിയും കസ്റ്റംസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here