സെൽഫിയെടുക്കാൻ നദിയിലിറങ്ങി കുടുങ്ങി; ഒടുവിൽ പെൺകുട്ടികളുടെ രക്ഷക്കെത്തിയത്​ പൊലീസ്​ – വീഡിയോ

0
191

ന്യൂഡൽഹി: മധ്യപ്രദേശിൽ സെൽഫിയെടുക്കാനിറങ്ങി നദിയിൽ കുടുങ്ങിയ പെൺകുട്ടികളെ പൊലീസ്​ രക്ഷപ്പെടുത്തി. ചിന്ദ്​വാര ജില്ലയിലാണ്​ സംഭവം. കുത്തിയൊഴുകുന്ന നദിയിൽ നിൽക്കുന്ന പെൺകുട്ടികളുടേയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസി​േൻറയും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്​​.

രണ്ട്​ പെൺകുട്ടികൾ സെൽഫിയെടുക്കാനായി നദിയുടെ മധ്യഭാഗത്തേക്ക്​ ഇറങ്ങുകയായിരുന്നുവെന്നും ജലനിരപ്പ്​ പെ​ട്ടെന്ന്​ ഉയർന്നതിനാൽ ഇരുവരും അകപ്പെടുകയായിരുന്നുവെന്നും പൊലീസ്​ അറിയിച്ചു. തുടർന്ന്​ കയറുപയോഗിച്ച്​  ഇരുവരേയും കരക്കെത്തിച്ചു. 

വിനോദയാത്രക്കായാണ്​ പെൺകുട്ടികളുൾപ്പെടുന്ന സംഘം നദിക്കരയിലെത്തിയത്​. എന്നാൽ, ഇതിൽ രണ്ട്​ പേർ സാഹസിക സെൽഫിക്ക്​ ശ്രമിച്ചതാണ്​ വിനയായത്​.

LEAVE A REPLY

Please enter your comment!
Please enter your name here