ഉപ്പള: (www.mediavisionnews.in) ജോലിയിൽ അലംഭാവം കാണിച്ചതിന് ചോദ്യം ചെയ്ത സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ബി.എം മുസ്തഫക്കെതിരെ പോലീസിൽ വ്യാജ പരാതി നൽകിയ മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മുതിർന്ന നേതാക്കളെത്തിയാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ അധ്യക്ഷതയിൽ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ കെ എം അഷ്‌റഫ് മാർച്ച് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് പി എം സലീം, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ മജീദ് പച്ചമ്പല, റഹ്‌മാൻ ഗോൾഡൻ, മണ്ഡലം കമ്മിറ്റി സെക്രട്ടറി നൗഫൽ ന്യൂയോർക്ക്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റഷീദ് പത്വാടി, റഫീഖ് ബേക്കൂർ, ആസിഫ് മുട്ടം, സർഫുദ്ദീൻ പെരിങ്കടി, നൗഷാദ് പത്വാടി, ബി എം താഹിർ, റഹീം പള്ളം, മുഫാസി കോട്ട, നമീസ് കുതുകൊട്ടി, അഫ്സൽ ബേക്കൂർ, റാഷിദ്, മർസൂഖ് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി പി വൈ ആസിഫ് ഉപ്പള സ്വാഗതവും,ഫാറൂഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.