തിരുവനന്തപുരം (www.mediavisionnews.in): സമൂഹമാധ്യമ അക്കൗണ്ടുകൾ പൊലീസ് കർശനമായി നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സംബന്ധിച്ച വ്യാജ വാർത്തകൾ വരുന്ന സാഹചര്യത്തിലാണിത്. ഹൈടെക് ക്രൈം എൻക്വയറി ടീമും സൈബർ ഡോമും മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. 812 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 55 പേർക്ക് ഉറവിടം അറിയില്ല. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. രോഗബാധിതരിൽ 33 ആരോഗ്യ പ്രവർത്തകരാണ്.