സമ്പന്നകുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിതം, ലുക്കിലൊക്കെ എന്തിരിക്കുന്നുവെന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ ഈ കിടിലന്‍ ചേട്ടന്‍ പറയും

0
217

കൊല്ലം: വേഷവും സൗന്ദര്യവും കൊണ്ട് ആളുകളെ അളക്കുന്നവരാണ് ഭൂരിഭാഗം പേരും. ‘പുറംചട്ട കണ്ട് പുസ്തകത്തെ അളക്കരുത്’ എന്ന് പറയുമ്പോഴും ലുക്ക് വച്ച് ആളുകളെ മുന്‍വിധിയോടെ സമീപിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ലുക്കിലൊന്നും വലിയ കാര്യമില്ലെന്ന് വ്യക്തമാക്കുന്ന പല സന്ദര്‍ഭങ്ങളുമുണ്ട്.

അത്തരത്തില്‍ പുറംമോഡിയില്‍ ഒന്നും കാര്യമില്ലെന്ന് തെളിയിക്കുകയാണ് മുഷിഞ്ഞ വേഷം ധരിച്ച് ബീച്ചിന് സമീപത്തിരുന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗീഷ് പറയുന്ന ഒരു കിടിലന്‍ ചേട്ടന്‍. കൊല്ലം ബീച്ചിനടുത്ത് കുട നന്നാക്കുന്ന ചേട്ടന്റെ അരികിലെത്തിയാല്‍ പിന്നെ കേള്‍ക്കുന്നത് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷാണ്.

കൂടുതല്‍ വിശേഷങ്ങള്‍ ചോദിച്ചാല്‍ ഉടനടി ചിരിച്ചുകൊണ്ട് ഇംഗ്ലീഷില്‍ മറുപടി കിട്ടും. സമ്പന്നകുടുംബത്തില്‍ ജനിച്ചെങ്കിലും സാഹചര്യങ്ങള്‍ തന്നെ ഇവിടെത്തിച്ചുവെന്നാണ്‌ ഇദ്ദേഹം പറയുന്നത്. ജീവിതത്തില്‍ ആരെയും അധികം വിശ്വസിക്കരുതെന്ന ഉപദേശവും ഒപ്പം തരുന്നുണ്ട്.

സോളോ ട്രാവലര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധിപ്പേരാണ് വിഡിയോ കണ്ട് ആശംസകള്‍ അറിയിച്ചത്. സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലാണ് ഇപ്പോള്‍ വീഡിയോ.

ഇ ചേട്ടന്റെ ഇംഗ്ലീഷ് കേട്ട് എന്റെ കിളി പോയി ?? ഇജ്ജാതി

ഇ ചേട്ടന്റെ ഇംഗ്ലീഷ് കേട്ട് എന്റെ കിളി പോയി ?? ഇജ്ജാതി….പേജ് like ചെയ്യാൻ മറക്കല്ലേ Youtube channel :https://youtu.be/7nCevaO02sY

Posted by The Solo Traveler on Tuesday, July 14, 2020

LEAVE A REPLY

Please enter your comment!
Please enter your name here