സംസ്ഥാനത്ത് 211 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 07 പേര്‍ക്ക്‌

0
193

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്നു വന്നവരാണ്, 39 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ. സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയർ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്. തിരുവനന്തപുരത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവർ‌, ജില്ല തിരിച്ച്

തിരുവനന്തപുരം 17

കൊല്ലം 23

പത്തനംതിട്ട 7

ആലപ്പുഴ 21

കോട്ടയം 14

എറണാകുളം 17

ഇടുക്കി 2

തൃശൂർ 21

പാലക്കാട് 14

മലപ്പുറം 35

കോഴിക്കോട് 14

കണ്ണൂർ 18

വയനാട് 1

കാസർകോട് 7

നെഗറ്റീവ് ആയവർ‌, ജില്ല തിരിച്ച്

തിരുവനന്തപുരം 5

പത്തനംതിട്ട 29

ആലപ്പുഴ 2

കോട്ടയം 16

എറണാകുളം 20

തൃശൂർ 5

പാലക്കാട് 68

മലപ്പുറം 10

കോഴിക്കോട് 11

കണ്ണൂർ 13

വയനാട് 10

കാസർകോട് 12

LEAVE A REPLY

Please enter your comment!
Please enter your name here