സംസ്ഥാനത്ത് 1167 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 38 പേര്‍ക്ക്‌

0
178

തിരുവനന്തപുരം (www.mediavisionnews.in) തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 55 . 122 പേർ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 227

മലപ്പുറം 112

ഇടുക്കി 7

കോഴിക്കോട് 67

കോട്ടയം 118

പാലക്കാട് 86

തൃശൂര്‍ 109

കണ്ണൂര്‍ 43

കാസര്‍കോട് 38

ആലപ്പുഴ 84

കൊല്ലം 95

പത്തനംതിട്ട 63

വയനാട് 53

എറണാകുളം 70

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 170

കൊല്ലം 70

പത്തനംതിട്ട 28

ആലപ്പുഴ 80

കോട്ടയം 20

ഇടുക്കി  27

എറണാകുളം 83

തൃശൂര്‍ 45

പാലക്കാട് 40

മലപ്പുറം 34

കോഴിക്കോട് 13 

വയനാട് 18

കണ്ണൂര്‍ 15

കാസര്‍കോട് 36

LEAVE A REPLY

Please enter your comment!
Please enter your name here