സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (56) ആണ് മരിച്ചത്. വൃക്കരോഗത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
വൃക്കരോഗത്തിന് അദ്ദേഹം നേരത്തെതന്നെ ചികിത്സ തേടിയിരുന്നു. ഡയാലിസിനും വിധേയനായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് കോവിഡ് പരിശോധന നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും. ഇത് സംസ്ഥാനത്തെ 43ാമത്തെ കോവിഡ് മരണമാണ്.