സംസ്ഥാനത്ത് ചികില്‍സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഇതില്‍ 9 പേര്‍ വെന്റിലേറ്ററിലാണ്. ഗുരുതര സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആശങ്കയായി തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. തിരുവനന്തപുരത്ത് 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴി. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല; 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു.
കൊല്ലത്ത് മാത്രം ഇന്ന് 116 സമ്പര്‍ക്കരോഗികള്‍. നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ടയില്‍ 32 സമ്പര്‍ക്കരോഗികളാണ് ഉള്ളത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗവ്യാപനം ശക്തമായി. കോട്ടയത്ത് രണ്ട് ഗര്‍ഭിണികളടക്കം 46 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചു ഇവിടെ. ഇടുക്കിയില്‍ 26 സമ്പര്‍ക്കരോഗികള്‍; വണ്ണപ്പുറം, വാഴത്തോപ്പ്, രാജാക്കാട് മേഖലകളില്‍ ജാഗ്രത വേണം.
സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇന്ന് 785 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അതിൽ 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് വന്നവർ– 87 , മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ– 109. കോവിഡ് മൂലം ഇന്ന് ഒരാൾ മരിച്ചു. ഇടുക്കി സ്വദേശിയായ നാരായണ(87)നാണ് മരിച്ചത്.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം–226, കൊല്ലം–133, ആലപ്പുഴ–120, കാസര്‍കോട്–101 എറണാകുളം–92, മലപ്പുറം–61 തൃശൂര്‍–56, കോട്ടയം–51 പത്തനംതിട്ട–49, ഇടുക്കി–43, കണ്ണൂര്‍–43, പാലക്കാട്–34, കോഴിക്കോട്–25, വയനാട്–4. സംസ്ഥാനത്ത് 272 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു.
ഇന്ന് 272 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 20,847 സാംപിളുകള്‍ പരിശോധിച്ചു. 1,59,777 പേരാണ് നിരീക്ഷണത്തിലുള്ളത്. 9031 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1164 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 8818. ഇതുവരെ ആകെ 3,18,644 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാംപിളുകള്‍ ശേഖരിച്ചതില്‍ 99,499 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 397 ആയി.