രാജ്യത്ത് 48,661 പേർക്ക് കൂടി കോവിഡ്, മരണം 705; ആകെ രോഗബാധിതർ 13.85 ലക്ഷം

0
239

ന്യൂഡൽഹി: (www.mediavisionnews.in) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,661 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13,85,522 ആയി. ഒറ്റ ദിവസത്തിനിടെ 705 പേർ കൂടി മരിച്ചു. ആകെ മരണം 32,063. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 4,67,882 പേർ ചികിത്സയിലാണ്. ഇതുവരെ 8,85,577 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 3,66,368 ആയി. സംസ്ഥാനത്ത് ആകെ 13,389 പേർ മരിച്ചു. തമിഴ്നാട്ടിൽ 2,06,737 കേസുകളും 3409 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ 1,29,531 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 3806 പേർ മരിച്ചു.

കർണാടകയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ഇതുവരെ 90,942 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 88,671 കേസുകളും ഉത്തർപ്രദേശിൽ 63,742 കേസുകളും റിപ്പോർട്ട് ചെയ്തു. ബംഗാളിൽ രോഗബാധിതർ 56,377 ആയി. ഗുജറാത്തിൽ 54,626 കേസുകളും തെലങ്കാനയിൽ 52,466 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here