രാജ്യത്ത് കൊവിഡ് ബാധിതർ ഏഴു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 24,248 രോ​ഗബാധിതർ

0
252

ദില്ലി: കൊവിഡ് വ്യാപന നിരക്ക് കുതിച്ചുയരുന്ന ഇന്ത്യയിൽ രോ​ഗബാധിതരുടെ എണ്ണം  6,97,413 ആയി. 24 മണിക്കൂറിനിടെ 24,248 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ സമയത്തിനുള്ളിൽ മാത്രം 425 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്. ഇതുവരെ 19,693 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 

 424,433 ആളുകൾ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് ഔദ്യോ​ഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 61 ശതമാനമാണ് നിലവിൽ രോ​ഗമുക്തി നിരക്ക്.  2,53,287 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 

രോഗവ്യാപന നിരക്ക് കൂടുതലുള്ളത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെന്നാണ് കണക്ക്. തെക്കെ ഇന്ത്യയിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു എന്നാണ് സ്ഥിതിവിവര കണക്കുകൾ നൽകുന്ന വിവരം. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 25.85 ശതമാനം കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. വേൾഡോ മീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here