സച്ചിന് പൈലറ്റ് വിമതനീക്കം നടത്തിയ ഘട്ടത്തില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെയാണെന്ന് ആരോപണം.
വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്ലോതിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതായി ലോക്സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന് ബെനിവാള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
അടുപ്പമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ വിളിച്ച് ഗെഹ്ലോട്ടിനെ പിന്തുണ നല്കാന് വസുന്ധര രാജെ ആവശ്യപ്പെട്ടതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും ഹനുമാന് ബെനിവാള്‍ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടായിട്ടും സര്‍ക്കാര്‍ ഭീഷണിയിലായിട്ടും വസുന്ധര രാജെ മൗനം പുലര്‍ത്തുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. മോദി, അമിത്ഷാമാർക്ക് എതിർവായില്ലാത്ത ബി.ജെ.പിയിലെ സ്ഥിതി രാജസ്ഥാനിൽ ഇല്ല. അവിടെ വസുന്ധരയാണ് എല്ലാം തീരുമാനിക്കുന്നത്. അവരുടെ സ്വാധീനം തള്ളിമാറ്റി, സ്വന്തം ഇടം ഉറപ്പിക്കാൻ മോദിക്കു പോലും കഴിഞ്ഞിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യ എന്ന പോലെ ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്ന് കിട്ടുന്ന വലിയ മീനാണ് സചിൻ പൈലറ്റ്. പക്ഷേ, കോൺഗ്രസിലെ പ്രതിസന്ധി മുതലാക്കാൻ കഴിയാത്ത സ്ഥിതി. സചിൻ പോകുേമ്പാൾ കോൺഗ്രസിന് വലിയ നഷ്ടമാണ് സംഭവിക്കുന്നതെങ്കിൽ, അദ്ദേഹം ബി.ജെ.പിയിൽ എത്തിയാൽ അവിടെ പോര് തുടങ്ങും. വസുന്ധരയെ മാറ്റി നിർത്തി മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യാൻ കഴിയില്ല. വസുന്ധരക്കു കീഴിൽ ഒതുങ്ങാനാണെങ്കിൽ, സചിൻ കോൺഗ്രസ് വിടുന്നതിൽ അർഥമില്ല.