അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ സര്‍ക്കാര്‍ മേഖലയ്ക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഓഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാരും ഓഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണം. പൊതു, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഓഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.