യുഎഇയിലേക്കുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന്; നാളെ അഞ്ച് സര്‍വീസുകള്‍

0
152

വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുളള വിമാനസര്‍വീസ് നാളെ ആരംഭിക്കും. കേരളത്തില്‍ നിന്നുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കര്‍ശന നിബന്ധനകളോടെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെയാണ് വിമാന സര്‍‌വീസ്. നിലവില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച എല്ലാ മേഖലകളില്‍ നിന്നും വിമാനങ്ങളുണ്ടാകും.

യുഎഇയിൽ താമസിക്കുന്ന ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുള്ളവർക്ക് മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇതിന് പുറമെ പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിഎസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണം. ഹെല്‍ത്ത്, ക്വാറന്‍റീന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം. ഇത് ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള കോളങ്ങള്‍ എയര്‍ ഇന്ത്യയുടെ വെബ്‍സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ജൂലൈ 12ന് ഡല്‍ഹിയില്‍ നിന്ന് രണ്ട് സര്‍വീസുകളും കണ്ണൂര്‍, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഓരോ സര്‍വീസുകളുമായിരിക്കും ഉണ്ടാവുക.

കേരളത്തില്‍ നിന്നുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.15ന് പുറപ്പെടും. രാവിലെ 10.40നാണ് കരിപ്പൂരില്‍ നിന്നുളള സര്‍വീസ്. രാവിലെ 11 മണിക്ക് കണ്ണൂരില്‍ നിന്നുളള വിമാനം പുറപ്പെടും. ജൂലൈ 26 നുളള അവസാന വിമാന സര്‍വീസില്‍ ആറിടങ്ങളില്‍ നിന്ന് സര്‍വീസ് ഉണ്ടാകും. അവസാന വിമാനം ഉച്ചയ്ക്ക് 1.35 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here