മാസ്കും ശാരീരിക അകലവും ഇനി നിര്‍ബന്ധം; അനുമതിയില്ലാതെ സമരവും ഘോഷയാത്രയും നടത്തിയാല്‍ ഇനി നിയമ നടപടി

0
195

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് നിയന്ത്രണങ്ങളെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന്‍ കീഴില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍. മാസ്ക് ധരിക്കാതിരിക്കലും ശാരീരിക അകലം പാലിക്കാതിരിക്കലും ഇനി ശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാകും. കോവിഡ് കേസുകള്‍ വര്‍ധിക്കുകയും നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.

കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തില്‍ തന്നെ പകര്‍ച്ചവ്യാധി നിയമം പാസാക്കിയെങ്കിലും കോവിഡ് നിയന്ത്രിക്കാനുള്ള നടപടികള്‍ നിയമത്തിന് കീഴില്‍ കൊണ്ടുവന്നിരുന്നില്ല. കോവിഡ് പല സ്ഥലങ്ങിലും സമൂഹവ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ക്ക് നിയമപ്രാബല്യം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here