ബംഗ്ലാവ് പൂട്ടി നഗരസഭ; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

0
193

മുംബൈ ∙ കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജൽസ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതർ സീൽ ചെയ്തതോടെയാണ് ഐശ്വര്യയും മകളും ആശുപത്രിയിലേക്ക് മാറിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇരുവരും ഒരാഴ്ചയോളം ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നു. വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെ ബച്ചൻ കുടുംബത്തിലെ 30 ജോലിക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here