നടന്‍ അനില്‍ മുരളി അന്തരിച്ചു

0
217

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാൽക്കണ്ണാടി , ദൈവത്തിന്‍റെ വികൃതികൾ , ആമേന്‍, ബാബ കല്യാണി, പുത്തൻ പണം , നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഡബിൾ ബാരൽ , വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കലക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.

മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വൈകിട്ട് 3 മുതൽ 5 വരെ ആസ്റ്റർ മെഡിസിറ്റിയിൽ പൊതുദർശനത്തിനു വെച്ച ശേഷം തീരുവനന്തപുരത്തേക്ക്‌ കൊണ്ടുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here