നഗരത്തിൽ ശൗചാലയമില്ലെന്ന പ്രശ്നത്തിന് പരിഹാരമായി; കുമ്പള പഞ്ചായത്തിന്റെ ശുചിത്വ സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

0
152

കുമ്പള: (www.mediavisionnews.in) ഏറെ കാലത്തെ പരാതികൾക്ക് പരിഹാരമായി കുമ്പളയിൽ ആധുനിക രീതിയിലുള്ള ശുചിത്വ സമുച്ചയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. കുമ്പള നഗരത്തിൽ നിന്നും അൽപ്പം മാറിയാണ് ശുചിത്വ കോംപ്ലക്സ് നിർമിച്ചിരിക്കുന്നത്. ഇതോടെ നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ശൗചാലയം ഏറെ ആശ്വസമാകും.

2018 – 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി മൂന്ന് ശുചി മുറികളാണുള്ളത്. ശുചിത്വ സമുച്ചയത്തിൽ മൂന്ന് കടമുറികളുമുണ്ട്. കുമ്പളയിൽ ശുചി മുറിയില്ലാത്തതിന്റെ പേരിൽ പഞ്ചായത്തിന് ഏറെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ ഇതോടെ ദീർഘകാലത്തെ ആവശ്യത്തിന് പരിഹാരമായി. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരികാക്ഷ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ആരോഗ്യ – വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ ആരിഫ് ആധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി, സ്ഥിരം സമിതി അധ്യക്ഷൻ ബി.എൻ മുഹമ്മദലി, അംഗങ്ങളായ മുഹമ്മദ് കുഞ്ഞി കൊയിപ്പാടി, മുരളീധരയാദവ്, രമേശ് ഭട്ട്, സുധാകര കാമത്ത്, ഖൈറുന്നിസ ഖാദർ, ആയിഷ മുഹമ്മദ് അബ്ക്കോ, പുഷ്പ്പ ലത, പഞ്ചായത്ത് സെക്രട്ടറി പി.എം ബിന്ദു, അഷ്റഫ് കൊടിയമ്മ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here