നഗരങ്ങളിൽ മള്‍ട്ടിപ്പിള്‍ ക്ലസ്റ്ററുകള്‍ക്കു സാധ്യത; സമൂഹവ്യാപനം അരികെ: മുഖ്യമന്ത്രി

0
204

തിരുവനന്തപുരം ∙ സംസ്ഥാനത്താകെ നിയന്ത്രണം കടുപ്പിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയന്ത്രണം കര്‍ശനമായി പാലിക്കുന്നില്ലെങ്കില്‍ സമൂഹവ്യാപനത്തിലെത്തും. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഒട്ടേറെപ്പേരുണ്ട്. എവിടെയും ആള്‍ക്കൂട്ടമുണ്ടാകരുത്.

പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടാകാം. സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം ഓരോരുത്തര്‍ക്കുമുണ്ടാകണം. മുന്നറിയിപ്പുകള്‍ക്ക് പകരം കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമാകും. രോഗവ്യാപന സാധ്യതയേറി. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളില്‍ രോഗവ്യാപനസാധ്യത കൂടുതലാണ്. റിവേഴ്സ് ക്വാറന്റീനില്‍ ഉള്ളവരുടെ വീടുകളില്‍ സന്ദര്‍ശനം ഒഴിവാക്കണം. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊച്ചിക്കും മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here