ദക്ഷിണ കന്നഡ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന്‍ റായിക്ക് കോവിഡ് സ്ഥിരീകരിച്ചു

0
166

മംഗളൂരു: ദക്ഷിണ കന്നഡ ജില്ല യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന മിഥുന്‍ റായിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ബംഗളൂരുവില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. താനുമായി അടുത്തകാലത്ത് സമ്പര്‍ക്കമുണ്ടായിരുന്ന ആളുകള്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മംഗളൂരു നോര്‍ത്ത് എം.എല്‍.എ ഡോ. ഭരത് ഷെട്ടിക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ബാധയുണ്ടായാല്‍ ഭീതിപ്പെടാനില്ലെന്നും മാനസികമായി ഊര്‍ജ്ജം സംഭരിക്കുകയാണ് വേണ്ടതെന്നും ഇപ്പോള്‍ സുഖം പ്രാപിച്ച ഭരത് ഷെട്ടി അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here