ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി

0
187

കാസർകോട്: (www.mediavisionnews.in) ഇന്ന് (ജൂലൈ 26) ജില്ലയില്‍ 107 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 104 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. നിലവില്‍ 680 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.ചികിത്സയിലുള്ള 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. സ്ഥാനങ്ങളിലും വീടുകളിലുമായി 3836 പേരും ആശുപത്രികളില്‍ 550 പേരുമുള്‍പ്പെടെ 4386 പേരാണ് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 371 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 465 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കി.

ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് നെഗറ്റീവ്

ഇന്ന് (ജൂലൈ 26) ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലായിരുന്ന 21 പേരും ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന ഏഴു പേരും സര്‍ജികെയര്‍ സി എഫ് എല്‍ ടി സിയില്‍ ചികിത്സയിലായിരുന്ന നാല് പേരും പരിയാരം സി എഫ് എല്‍ ടി സി, പരിയാരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവുമാണ് രോഗമുക്തി നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here