മേല്‍പറമ്പ്: (www.mediavisionnews.in) മംഗ്ളൂരുവിലെ ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് ഊടുവഴികളിലൂടെ നടന്നു നാട്ടിലെത്തി ഭാര്യാവീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന യുവാവിനെ അറസ്റ്റു ചെയ്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്വാറന്റൈന് കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഉപ്പള സ്വദേശിയായ 47 കാരനാണ് ചട്ടഞ്ചാല്‍, ബാലനടുക്കത്തെ ഭാര്യാവീട്ടില്‍ വച്ച് ഇന്നലെ മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ബെന്നിലാലിന്റെ പിടിയിലായത്.
ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് ഊടുവഴികളിലൂ ടെയാണ് ഉപ്പളയിലെ വീട്ടില്‍ എത്തിയത്. ഇക്കാര്യം പുറത്തറിഞ്ഞാല്‍ പ്രശ്നമാകുമോ എന്നു ഭയന്നാണ് ബാലനടുക്കത്തെ ഭാര്യാ വീട്ടിലേയ്ക്ക് കടന്നതെന്നു പറയുന്നു.