കോവിഡ് ബാധിച്ച് മംഗളൂരുവില്‍ ചികിത്സയിലായിരുന്ന ഉപ്പള സ്വദേശി മരിച്ചു

0
197

മംഗളൂരു: (www.mediavisionnews.in) ദീർഘകാലമായി മംഗളൂരുവിൽ സ്ഥിരതാമസക്കാരനായ ഉപ്പള സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ഉപ്പള ബപ്പായതൊട്ടിയിലെ അസീസ്- അസ്മത്തുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഫീഖാ (48) ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 9 മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ വാഹിദയും കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലാണ്. മംഗളൂരുവിൽ തന്നെ കച്ചവടവുമായി താമസിച്ചു വരികയായിരുന്നു മുഹമ്മദ് ഷഫീഖ്. കഴിഞ്ഞ റമദാനിലാണ് അവസാനമായി ഉപ്പളയിലെ തറവാട് വീട്ടിൽ എത്തിയത്. മക്കൾ: സഫ്വാൻ, സൂഫിയാൻ, ഷുഹൈല ബാനു. സഹോദരങ്ങൾ: ഹനീഫ്, അഫ്സൽ, ജാവിദ്, നിസാം, ഫിർദൗസ് ബാനു.

LEAVE A REPLY

Please enter your comment!
Please enter your name here