കുമ്പള: (www.mediavisionnews.in) കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 2 കോടിയുടെ കുഴൽ പണം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാത്രി 8.30 മണിയോടെയാണ് സംഭവം. കുമ്പള പാലത്തിനു സമീപത്ത് വെച്ച് എക്സൈസ് സംഘം വാഹനം കുറുകെ നിർത്തിയാണ് കുഴൽ പണം പിടികൂടിയത്. കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ എൻ നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽ പണം പിടികൂടിയത്.