കാസർകോട്: (www.mediavisionnews.in) കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർകോട് എയർലൈൻസ് ലോഡ്ജിൽ ഒരാൾ മരിച്ച നിലയിൽ. യുപി ബണ്ടിലാൽ സ്വദേശിയായ 24 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ മംഗള എക്സ്പ്രസിൽ കാസർകോട് എത്തിയതാണ്. അപസ്മാര രോഗിയാണെന്ന് കൂടെയുള്ളവർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.