കാസർകോട് എട്ട് സ്ഥാപനങ്ങള്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങളായി

0
248

കാസർകോട്: കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതി​​െൻറ ഭാഗമായി ജില്ലയിലെ എട്ട് സ്​ഥാപനങ്ങള്‍ അടിയന്തരമായി ഏറ്റെടുത്ത് കോവിഡ് ഫസ്​റ്റ്​ലൈൻ ട്രീറ്റ്മ​െൻറ്​ സ​െൻററുകൾ  സജ്ജീകരിക്കുന്ന നടപടികള്‍ ആരംഭിച്ചുവെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജ്, പെരിയ ഗവ. പോളിടെക്‌നിക് കോളജ്, ബദിയഡുക്ക മാര്‍ തോമ കോളജ് ഫോര്‍ സ്‌പെഷല്‍ എജുക്കേഷന്‍, കണ്ണിയത്ത് ഉസ്താദ് ഇസ്​ലാമിക് അക്കാദമി, പെരിയ കേരള കേന്ദ്ര സര്‍വകലാശാല ഹോസ്​റ്റല്‍, വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം നമ്പര്‍ -2, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജ് എന്നിവയാണ് പുതിയതായി സി.എഫ്.എല്‍.ടി.സികളാക്കി മാറ്റുന്നത്. 

ജില്ലയിലെ സി.എഫ്.എല്‍.ടി.സികളുടെ നടത്തിപ്പ് ചുമതലക്കായി ചെയര്‍മാൻ, വൈസ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരടങ്ങുന്ന ഏഴംഗ മാനേജിങ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളജ് എന്നിവയുടെ ചെയര്‍മാനായി നഗരസഭ ചെയര്‍മാന്‍ വി.വി. രമേശനെയും, പെരിയ പോളിടെക്‌നിക് കോളജ്, പെരിയ കേന്ദ്ര സര്‍വകലാശാല ഹോസ്​റ്റല്‍ എന്നിവയുടെ ചെയര്‍പേഴ്‌സനായി പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡൻറ്​ ശാരദ എസ്. നായരെയും  മാര്‍തോമ കോളജ് ഫോര്‍ സ്‌പെഷല്‍ എജുക്കേഷന്‍, ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്​ലാമിക് അക്കാദമി എന്നിവയുടെ  ചെയര്‍മാനായി ബദിയഡുക്ക പഞ്ചായത്ത് പ്രസിഡൻറ്​ കെ.എന്‍. കൃഷ്ണ ഭട്ടിനെയും വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയം സി.എഫ്.എല്‍.ടി.സി ചെയര്‍പേഴ്സനായി മധുര്‍ പഞ്ചായത്ത് പ്രസിഡൻറ്​ മാലതി സുരേഷിനെയും മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് സി.എഫ്.എല്‍.ടി.സി ചെയര്‍മാനായി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻറ്​ അബ്​ദുല്‍ അസീസിനെയും നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here